ഹാര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്

തിരുവനന്തപുരം: ദളിത് ഐക്യ വേദി തിങ്കളാഴച നടത്താനിരിക്കുന്ന ഹാര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും അറിയിച്ചു.
തിങ്കളാഴ്ച ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമെന്നും ഹര്‍ത്താലില്‍ നിന്ന് ഹോട്ടല്‍ മേഖലയെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം തിങ്കളാഴ്ച കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീനും വ്യക്തമാക്കി.

ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.ഹര്‍ത്താല്‍ ദിവസം മുഴുവന്‍ സ്വകാര്യ ബസുടുമകളും അവരുടെ ബസുകള്‍ സര്‍വീസ് നടത്തുമെന്നുമാണ് സംസ്ഥാന സെക്രട്ടറി ലോറന് ബാബു അറിയിച്ചിരിക്കുന്നത്.

