KOYILANDY DIARY.COM

The Perfect News Portal

ഹായ് ഇംഗ്ലീഷ് ഫെസ്റ്റ് ശ്രദ്ധേയമായി

കൊയിലാണ്ടി : ആന്തട്ട ഗവർമെന്റ് യു. പി. സ്‌കൂളിൽ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഹായ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്ത സ്‌കുളുകളിലെ പങ്കാളിത്തംകൊണ്ടും അവതരണ രീതികൊണ്ടും വേറിട്ട അനുഭവമായിമാറി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം, ശിശു സൗഹൃദ പ്രവർത്തനങ്ങളിലൂടെ രക്ഷിതാവിനും അധ്യാപകനും തിരിച്ചറിയാനുതകുന്ന ഈ നൂതന സംരഭം നൂറുകണക്കിന് കുട്ടികൾക്ക് സഹായകമായി.

ഗ്രാമീണ ഉത്സവങ്ങളിലെ കളിതമാശകൾ, പരമ്പരാഗത പരീക്ഷാ ഗ്രേഡിംഗ്. രീതികളുടെ ഘടകങ്ങളും സമന്വയിപ്പിച്ച ഫെസ്റ്റ് ആന്തട്ട യു. പി. സ്‌കൂളിലെ അധ്യാപകർതന്നെ ഒരിക്കിയെന്നതാണ് ഈ മേളയെ ശ്രദ്ധേയമാക്കുന്നത്.  വായന, എഴുത്ത്, എന്നീ മേഖലകളിലൂടെ ഞങ്ങളുടെ പ്രാവീണ്യം പരീക്ഷിക്കുന്ന ക്ലാസ് റൂം പ്രവർത്തനങ്ങളിലൂടെ മടുപ്പും, ആവർത്തനവും ഒഴിവാക്കി പുതുമയാർന്ന കെട്ടിലും മട്ടിലും ഒരുക്കിയ സ്റ്റാളുകൾ കുട്ടികളെ ഏറെ ആകർഷിച്ചതായി ക്യാമ്പ് കോർഡിനേറ്റർ മിനിജ ടീച്ചർ പറഞ്ഞു.

എസ്. എസ്. എ. യിൽ പുതുതായി നിയമിതരായ കലാ സംഗീതാധ്യാപക സേവനവും പ്രസ്തുത പരിപാടിക്ക് മോഡികൂട്ടാൻ സഹായിച്ചതായി ഹെഡ്മാസ്റ്റർ സി. രാമകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. കുട്ടികൾക്കായി ഇംഗ്ലീഷ് തട്ടുകടയും, ഓപ്പൺ സ്റ്റേജും ഒരുക്കി. ഗ്രേസ് കാർഡിലൂടെയാണ് കുട്ടികളെ വിലയിരുത്തിയത്.

Advertisements

പരിപാടിയിൽ സി. ശശിധരൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കൊയിലാണ്ടി ബി.പി.ഒ. എം. ജി. ബൽരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. വേലായുധൻ മാസ്റ്റർ, കെ. രവി മാസ്റ്റർ ആശംസകൾ നേർന്നു.  ലാൽ രഞ്ജിത്ത് സ്വാഗതവും, വി. മിനിജ ടീച്ചർ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *