ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്ബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹര്‍ജി പറയുന്നു.
സംഘ പരിവാരം നടത്തിയ ഹര്‍ത്താലിന്റെ വിശദാംശങ്ങള്‍ ഹര്‍ജിയിലുണ്ട്. മാധ്യമങ്ങള്‍ ഹര്‍ത്താല്‍ സംബന്ധിയായ വാര്‍ത്ത നല്‍കരുതെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കേസ് ഇന്ന് പരിഗണിക്കും.

