ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 7 പേർ കസ്റ്റഡിയിൽ
തലശേരി: പുന്നോൽ സ്വദേശി ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 7 പേർ കസ്റ്റഡിയിൽ. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. പോലീസിൻ്റെ പ്രത്യേക ടീം ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. അതേസമയം ഹരിദാസിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു.

ഹരിദാസിന് ഇരുപതിലധികം വെട്ടേറ്റിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാനാകാത്ത വിധം ശരീരം വികൃതമാക്കിയ നിലയിലാണ്. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റി. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. മുറിവുകൾ അധികവും അരയ്ക്ക് താഴെയാണ്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. 3ന് സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് വൈകിട്ട് 5 ന് ഹരിദാസിൻ്റെ മൃതദേഹം പരിയാരത്ത് നിന്നു വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. സംസ്കാരം പുന്നോലിലെ വീട്ടുവളപ്പിൽ നടക്കും.


