ഹരിത കേരളം ശുചിത്വ കേരളം പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: മൂടാടി പഞ്ചായത്ത് 12ാം വാർഡ് വികസന സമിതി പാലക്കുളത്ത് ഹരിത കേരളം ശുചിത്വ കേരളം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ ജനമൈത്രി പോലീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും, ജനമൈത്രിയുടെ ആവശ്യകതയെക്കുറിച്ചും സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെ
ക്കുറിച്ചും ക്ലാസ്സെടുത്തു.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫീസർ കെ. സിനി ക്ലാസിന് നേതൃത്വം നൽകി. സബ്ബ് ഇൻസ്പെക്ടർ കെ. കെ വേണു, എ.എസ്.ഐ സി.പി സുലൈമാൻ എന്നിവർ സംസാരിച്ചു.

