ഹനാനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം> പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹ മാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിന് നിര്‍ദ്ദേശം നല്കി. ഹനാന് സംരക്ഷണം നല്കാന് എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടു.
പണിയെടുത്ത് സ്വന്തം കാലില്‍ നില്ക്കുന്ന ഹനാനെയോര്ത്ത് അഭിമാനമാണുള്ളതെന്നും ഹനാനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹനാനെകുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നശേഷം സാമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണമാണ് നടന്നിരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

