സ്കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം, മാര്‍ ബേസില്‍ ചാമ്പ്യന്മാര്

കോഴിക്കോട്: 59-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. 25 സ്വര്‍ണവും, 28 വെള്ളിയും, 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്. 24 സ്വര്‍ണവും, 24 വെള്ളിയും, 20 വെങ്കലവുമായി 229 പോയിന്റോടെ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 124 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ല മൂന്നാംസ്ഥാനത്തെത്തി. കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ കായികമേളയില്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കി.
