സ്വീറ്റ് ഇംഗ്ലീഷ് പ്രോഗ്രാം കൊയിലാണ്ടി എ.ഇ.ഒ. മനോഹര്‍ ജവഹര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം എല്‍.പി. സ്കൂളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ തുടങ്ങിയ സ്വീറ്റ് ഇംഗ്ലീഷ് പ്രോഗ്രാം കൊയിലാണ്ടി എ.ഇ.ഒ. മനോഹര്‍ ജവഹര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബുഷ്റ കുന്നോത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ഗീത, കെ.ടി. രമേശന്, ബി.ആര്.സി. കോ-ഓര്‍ഡിനേറ്റര്‍ തന്‍സീറ, ഇ.എസ്. രാജന്, ഗംഗാധരന് നായര്‍, പി.ടി.എ. പ്രസിഡന്റ് ജോര്‍ജ് സ്റ്റീഫന്‍, മുഹമ്മദ് ഷെഫിഖ് എന്നിവര്‍ സംസാരിച്ചു. സദാനന്ദന് ക്ലാസെടുത്തു.
