സ്വാവലംബൻ ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം 17ന്

കോഴിക്കോട്: ശാരിരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്വാവലംബൻ ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം 17ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
റോട്ടറി ക്ലബ്ബ് ഓഫ് കലിക്കട്ട് മിഡി ടൗണ്‍ കോഴിക്കോട്, കോഴിക്കോട് മലബാർ ബധിര അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 100 കുടുംബങ്ങളുടെ പ്രീമീയം അടക്കാനാണ് പരിപാടി. 3500 രൂപ വരുന്ന പദ്ധതിയുടെ പത്ത് ശതമാനം ഗുണഭോക്താവ് അടയ്ക്കണം. ഇത് റോട്ടറി ക്ലബ് വഹിക്കും.
രണ്ട് ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷ്വറൻസാണ് ലഭിക്കുക. കോഴിക്കോട് പഴയ കോർപറേഷൻ ഓഫീസിൽ രാവിലെ 10.30ന് ഡോ. ജയപ്രകാശ് ഉപാധ്യായ പദ്ധതി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കെ.എൻ. ജയന്ത്, ആർ. ജയന്ത്കുമാർ, സുജിത് സുരേഷ്, സോമസുന്ദരൻ, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
