സോമാലിയയില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു
മൊഗാദിഷു: സോമാലിയയിലെ മൊഗാദിഷുവില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. ഏഴോളം പേര്‍ക്കു പരിക്കേറ്റു. മൊഗാദിഷുവിലെ ലിഡോ ബീച്ചിലുള്ള പ്രമുഖ റസ്റ്റോറന്റിലാണ് സംഭവം. ആയുധധാരികളായെത്തിയ ഭീകരര്‍ കാര്‍ബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം റസ്റ്റോറന്റിലേക്കു ഇരച്ചുകയറുകയായിരുന്നു.
