സുരക്ഷ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചേമഞ്ചേരി മേഖലാ കമ്മറ്റിക്ക് വേണ്ടി പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. തുവ്വക്കോട്ടെ കന്മന നിധീഷൻ്റെ പിതാവ് കുമാരൻ്റെ ഓർമ്മക്കായി കട്ടിൽ, എയർ ബഡ്, നെബുലൈസർ തുടങ്ങിയ ഉപകരണങ്ങൾ എം. എൽ. എ കാനത്തിൽ ജമീലക്ക് പൂക്കാട് ഇ. എം. എസ്സ് ഭവനിൽ വെച്ച് കൈമാറി. യോഗത്തിൽ സുരക്ഷ ചേമഞ്ചേരി മേഖലാ ചെയർമാൻ എം.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ശാലിനി ബാലകൃഷ്ണൻ, ബിന്ദു സോമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.കെ. അശോകൻ സ്വാഗതവും, കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.

