KOYILANDY DIARY.COM

The Perfect News Portal

സി.പി.എം നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

തിക്കോടി: സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം കളത്തില്‍ ബിജുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് സമൂഹവിരുദ്ധര്‍ കത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദേശീയപാതയ്ക്ക് സമീപമുള്ള വീട്ടില്‍ ബൈക്ക് കത്തുന്നത് കണ്ട ആംബുലന്‍സ് ഡ്രൈവറാണ് വീട്ടുകാരെ വിവരം അറിയിച്ചത്. രണ്ടുമാസം മുമ്പേ ഇദ്ദേഹത്തിന്റെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ സി.പി.എം തിക്കോടി ലോക്കൽ കമ്മറ്റിയും ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മറ്റിയും പ്രതിഷേധിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനുളളിൽ നാലാമത്തെ തവണയാണ് ബിജുവിന്റെ വീട്ടിനു നേരെ അക്രമം നടന്നത്. നിലവിൽ ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മറ്റി ഭാരവാഹിയാണ് ബിജു.ഇതുവരെയായിട്ടും പ്രതികളിൽ ഒരാളെ പോലും അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയിൽ നാട്ടുകാരിൽ വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സമയത്താണ് അവസാനമായി വീട് ആക്രമിക്കപ്പെട്ടത്. ഇതിനെതിരെ വലിയ പ്രതിഷേധം നാട്ടിൽ ഉയർന്നിരുന്നു. ചില മത-രാഷ്ട്രീയ സംഘടനയ്ക്ക് ശക്തമായ വേരോട്ടമുളള പ്രദേശമാണിത്. അതുകൊണ്ടു തന്നെ പോലീസിൽ ശക്തമായ സമ്മർദ്ദം നടക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം എങ്ങുമെത്താത്ത് എന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ, ടി.ചന്തു മാസ്റ്റർ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എൻ.വി രാമകൃഷ്ണൻ, കൂടയിൽ ശ്രീധരൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. പയ്യോളി സി.ഐ.യും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share news