സി.ഐ.ടി.യു. കുടുംബസംഗമം

കൊയിലാണ്ടി: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ചെത്ത് തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ കുടുംബസംഗമം നടത്തി. ഏരിയാ കമ്മിറ്റയംഗം കന്മന ശ്രീധരന് കുടുംബസംഗമം ഉദ്ഘാനം ചെയ്തു. സെക്രട്ടറി ചെത്ത്തൊഴിലാളി മന്ദിരത്തിൽ നടന്ന പരിപാടിയിൽ എം. എ. ഷാജി അദ്ധ്യത വഹിച്ചു. ടി.ഗോപാലന്, ടി.കെ. ജോഷി എന്നിവര്‍ സംസാരിച്ചു.
