സിപിഐ (എം) കൊയിലാണ്ടി ഏരിയാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: നവംബർ 23, 24 തിയ്യതികളിൽ നടക്കുന്ന സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി രൂകീകരിച്ചു. ഇ എം എസ് സ്മാരക ടൗൺ ഹാളിലാണ് സമ്മേളനം നടക്കുന്നത്. നായനാർ സ്മാരക മന്ദിരഹാളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം പി വിശ്വൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ ദാസൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ്, പി ബാബുരാജ് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി ടി കെ ചന്ദ്രൻ (ചെയർമാൻ), കെ പി സുധ, എൽജി ലിജീഷ്, കെ ഷിജു, വി സുന്ദരൻ, പി കെ ഭരതൻ, മനോജ് ചേരിക്കുന്നുമ്മൽ (വൈസ് ചെയർമാൻമാർ) അഡ്വ കെ സത്യൻ (സെക്രട്ടറി), ടി വി ദാമോധരൻ, എം വി ബാലൻ, യു കെ ചന്ദ്രൻ, പി ചന്ദ്രശേഖരൻ, എം സുരേന്ദ്രൻ, എം എ ഷാജി (ജോ. സെക്രട്ടറിമാർ) പി വി സത്യനാഥൻ ട്രഷറർ എന്നിവരേയും വിവിധ സബ് കമ്മററികളേയും തെരഞ്ഞെടുത്തു. പി വി സത്യനാഥൻ സ്വാഗതം പറഞ്ഞു.


