സായാഹ്ന ധർണ്ണ നടത്തി

കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി നഗരസഭ സാംസ്കാരിക നിലയത്തിനു മുമ്പിൽ സായാഹ്ന ധർണ്ണ നടത്തി.
സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം ബാക്കി നിൽക്കെ സംസ്ഥാനത്തെ പദ്ധതി ചെലവ് 40 ശതമാനത്തിൽ താഴെ മാത്രം ചിലവഴിക്കാൻ പോലും കഴിയാതെ വ്യക്തമായ ആസൂത്രണമില്ലാത്ത സർക്കാറിന്റെ നടപടിയിലുള്ള പ്രതിഷേധം ധർണ്ണയിൽ ഉയർന്നു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം. നജീബ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.സി. നിസാർ, എൻ.കെ.അബ്ദുൾ അസീസ്, ടി.കെ. ഇബ്രാഹിം, ടി.കെ. റഫീഖ്, കെ.സി. അസീസ്, സി. അബ്ദുള്ള ഹാജി, ആസിഫ് കലാം, കെ.എം.ഷമീം എന്നിവർ സംസാരിച്ചു.
