സാമൂഹികപ്രവര്‍ത്തക അശ്വതിയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്തു

തിരുവനന്തപുരം: സാമൂഹികപ്രവര്‍ത്തക അശ്വതിയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്തു. സാമൂഹികമാധ്യമങ്ങളില്‍ വേട്ടയാടുന്നു എന്നു കാണിച്ച് അശ്വതി കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ കേസ് എടുത്തത്.
പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണ തീരുമാനം. തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്നും അശ്വതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ലാത്വിയന്‍ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷം നടത്തിയ പ്രതികരണത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ചതോടെയാണ് തനിക്കും സംഘടനയ്ക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം തുടങ്ങിയതെന്നും അശ്വതി പരാതിയില്‍ പറഞ്ഞിരുന്നു.
Advertisements

