KOYILANDY DIARY.COM

The Perfect News Portal

സപ്തംബർ 2 ദേശീയ പണിമുടക്ക്‌

തിരുവനന്തപുരം: ബി ജെ പി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂനിയനുകള്‍ അടുത്ത മാസം രണ്ടിന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. ഇതിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ ഈ മാസം 25, 26 തീയതികളില്‍ ജില്ലയില്‍ വാഹനപ്രചരണ ജാഥകള്‍ നടത്തുമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ബി ജെ പി അധികാരത്തില്‍ വന്നശേഷമുണ്ടായിട്ടുള്ള തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ തൊഴിലാളികളുടെ നിരന്തരമായ പ്രക്ഷോഭങ്ങളെ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. എല്ലാ മേഖലകളിലും തൊഴിലാളികളെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് ബി ജെ പി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വി ആര്‍ പ്രതാപന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Share news