സംസ്ഥാനത്ത് വെടിവെപ്പുണ്ടാക്കാനാണ് ആര്‍എസ്എസ് പ്രകോപനമെന്ന് മന്ത്രി എകെ ബാലന്

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിവെപ്പുണ്ടാക്കാന്‍ ആര്‍എസ്എസ് പ്രകോപനം ഉണ്ടാക്കുകയാണെന്ന് മന്ത്രി എകെ ബാലന്. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമം. അക്രമസംഭവങ്ങള്‍ അധിക കാലം നീണ്ട് പോകില്ലെന്നും എകെ ബാലന് പാലക്കാട് പറഞ്ഞു.
പൊലീസിനകത്ത് ആര്‍എസ് അനുഭാവികളുണ്ടെന്നാണ് സംഘപരിവാറിന്റെ പ്രചരണം. അക്രമ സംഭവങ്ങള്‍ അധികം നീണ്ടു പോകില്ല. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിനണ് ബിജെപി ലക്ഷ്യമിടുന്നത്. അത് നടപ്പില്ല. അക്രമ സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

