KOYILANDY DIARY.COM

The Perfect News Portal

ഷോ​പ്പു​ക​ള്‍ ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് കോടികള്‍ തട്ടിയ സംഭവം: യു​വാ​വ് അറസ്റ്റിൽ

കൊ​ച്ചി: വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ഷോ​പ്പു​ക​ള്‍ ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 1.14 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പി​ടി​യി​ലാ​യ യു​വാ​വ് റി​മാ​ന്‍​ഡി​ല്‍. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പാ​ല​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര​യി​ല്‍ ഷി​ഹാ​ബു​ദ്ദീ​നെ (സാ​ബു-36) ആ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

വൈ​റ്റി​ല ഗോ​ള്‍​ഡ്സൂ​ക്കി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ഷോ​പ്പു​ക​ള്‍ ന​ല്‍​കാ​മെ​ന്നു ക​രാ​റെ​ഴു​തി​യ​ശേ​ഷം പ​ണം വാ​ങ്ങു​ക​യും പി​ന്നീ​ട് ഷോ​പ്പ് മ​റ്റൊ​രാ​ള്‍​ക്ക് വി​ല്‍​ക്കു​ക​യു​മാ​ണു പ്ര​തി ചെ​യ്ത​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 1,14,20,000 രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഇ​യാ​ള്‍ ന​ട​ത്തി​യ​ത്. കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് അ​റ​സ്റ്റി​ലേ​ക്കെ​ത്തി​ച്ച​ത്. പാ​ലാ​രി​വ​ട്ടം എ​സ്‌ഐ എ​സ്. സ​ന​ലും സം​ഘ​വും ചേ​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *