ശ്രീനാരായണ ട്രസ്റ്റ് ബോർഡ് മെമ്പർമാരുടെ യോഗം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ശ്രീനാരായണ ട്രസ്റ്റിന്റെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് റീജിയണിലെ ട്രസ്റ്റ് ബോർഡ് മെമ്പർമാരുടെ യോഗം ചേർന്നു. യോഗത്തിന്റെ ഉൽഘാടനം SN ട്രസ്റ്റ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു. ഹോട്ടൽ മറീനാ റസിഡൻസിയിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് സീനിയർ ഡയറക്ടർ പി എൻ നടരാജൻ അധ്യക്ഷത വഹിച്ചു. എസ് എൻ ട്രസ്റ്റ് കോഴിക്കോട് റീജിയണൽ ഡവലപ്മെന്റ് കമ്മിറ്റി രൂപീകരിച്ചു.
മലബാറിലെ മുഴുവൻ ജില്ലകളിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുവാനുതകുന്ന വിദ്യാഭ്യാസ വിപ്ലവത്തിനാണ് SN ട്രസ്റ്റ് നേതൃത്വം നൽകുന്നതെന്ന് ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ അരയാക്കണ്ടി സന്തോഷ്, പി എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
കോഴിക്കോട് റീജിയണൽ ഡവലപ്മെൻറ് കമ്മിറ്റിയുടെ പ്രസിഡന്റായി യോഗം കൗൺസിലർ അഡ്വ.എം.രാജൻ മഞ്ചേരിയെയും കൺവീനറായി പറമ്പത്ത് ദാസനെയും ട്രഷററായി ഗിരി പാമ്പനാലിനെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെമ്പർമാരായി സി.സുധീഷ്, ടി.ഷനൂബ് (കോഴിക്കോട്), എം.പി.ശ്രീനി ബ്രാലുശ്ശേരി), റഷീദ്.പി (വടകര) ദാസൻ കോട്ടക്കൽ (മലപ്പുറം), ഹരിദാസൻ. പി, രാഘവൻ മാസ്റ്റർ (പേരാമ്പ്ര), ചന്ദ്രൻ കപ്പേടത്ത് (തിരുവമ്പാടി) എന്നിവരെ തെരഞ്ഞെടുത്തു.
