KOYILANDY DIARY.COM

The Perfect News Portal

ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത കേസില്‍ സ്വാമി അറസ്റ്റില്‍

കായംകുളം: കൃഷ്ണപുരത്ത് ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത കേസില്‍ സ്വാമി അറസ്റ്റില്‍. കാപ്പില്‍ മേക്ക് മേനാത്തേരിക്ക് സമീപം പ്രയാഗാനന്ദാശ്രമം സോമരാജ പണിക്കര്‍ (60) ആണ് പിടിയിലായത്. സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്തത്. കൃഷ്ണപുരം മേജര്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രകുളത്തിന് സമീപത്ത് ദേശീയ പാതയോരത്തായി സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയിലെ ശ്രീകൃഷ്ണ പ്രതിമയും, മേനാത്തേരി കനക ഭവനില്‍ ജയദീപന്റെ വീടിനു മുന്‍പിലെ ശ്രീകൃഷ്ണ പ്രതിമയുമാണ് സോമരാജ പണിക്കര്‍ തകര്‍ത്തത്.

നാലു വര്‍ഷം മുന്‍പ് മേനാത്തേരി ജംഗ്ഷന് തെക്കുഭാഗത്തെ ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിമ തകര്‍ത്തതിനും സോമരാജ പണിക്കര്‍ അറസ്റ്റിലായിരുന്നു. മൂന്നു മാസം മുന്‍പ് മേനാത്തേരി ബംഗ്ലാവില്‍ ഇന്ദ്രജിത്തിന്റെ വീടിനു മുന്‍വശത്തു സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹവും തകര്‍ത്തത് ഇയാളണ്. താന്‍ കല്‍ക്കി അവതാരമാണെന്നും പ്രതിമകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ഇയാളുടെ ഭാഷ്യം.

Advertisements

എന്നാൽ ഇത് അംഗീകരിക്കാൻ പോലീസ് തയ്യാറല്ലെന്നാണ് അറിയുന്നത് അത്‌കൊണ്ട് സ്വാമിയെ വിശദമായി ചോദ്യചെയ്യലിന് വിധേയമാക്കുമെന്നാണ് പോലീസുമായി ബന്ധപ്പെട്ട കേന്ദ്രത്തിൽനിന്ന് സൂചനലഭിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *