ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: ഒള്ളൂര്‍ ജി.യു.പി.യില്‍ മാതൃ സമിതി ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ എസ്. ശ്രീജിത്തിന് ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമരത്തില്‍ ഉപഹാരം നല്‍കി. പി.ടി.എ. പ്രസിഡന്റ് ടി.എം. സത്യന്‍ അധ്യക്ഷത വഹിച്ചു.
തൊഴില്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയ ഷിജിക്ക് വാര്‍ഡ് മെമ്പര്‍ പി. സുനിത ഉപഹാരം നല്‍കി. എന്‍.കെ. രാജന്‍, എം.കെ. റീജ, പി.വി. മണികണ്ഠന്‍, പി.പി. സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശില്പശാലയ്ക്ക് മുരളീധരന്‍, പത്മിനി എന്നിവര്‍ നേതൃത്വം നല്‍കി. മാതൃസമിതി പ്രസിഡന്റായി സബിതയെയും, സെക്രട്ടറിയായി ഷീബാ ലതയെയും തിരഞ്ഞെടുത്തു.

