ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കണം എന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമാണ് ഉള്ളത്. അതില്‍ നിന്നും വിരുദ്ധമാണ് തന്റെ അഭിപ്രായം. ശബരിമല വിഷയത്തെ വൈകാരിക വിഷയമായാണ് കെപിസിസി കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

