വർഷങ്ങളായി മണ്ണെണ്ണ വെളിച്ചത്തിൽ കഴിഞ്ഞ കല്യാണിക്കുട്ടിയുടെ വീട്ടിൽ വൈദ്യുതി എത്തി

കൊയിലാണ്ടി: കുറുവങ്ങാട് തച്ചം വള്ളിതാഴ കല്യാണിക്കുട്ടിയുടെ വീട്ടിൽ പ്രകാശം പരത്തി വൈദ്യുതി എത്തി. സംസ്ഥാന സർക്കാറിന്റെ സമ്പൂർണ്ണ വൈദുതീകരണ പദ്ധതിയുമായി സഹകരിച്ച് ഇലട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ് കോഴിക്കോട് ആണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കല്യാണിക്കുട്ടിയമ്മയുടെ വയറിംങ്ങ് സൗജന്യമായി നടത്തി വൈദ്യുതി എത്തിച്ചത്. വർഷങ്ങളായി വൈദ്യുതിയില്ലാതെ മണ്ണെണ്ണ വെളിച്ചത്തിലാണ് കല്യാണികുട്ടി കഴിഞ്ഞിരുന്നത്. സ്വിച്ച് ഓൺ കർമ്മം അസി. എഞ്ചിനീയർ ഇ . പ്രസീത് കുമാർ നിർവ്വഹിച്ചു. കൗൺസിലർ രമ്യ മനോജ്, എ.എം.ഇ.ഇ. സി.പി.എം.പത്മനാഭൻ, കെ.മുരളീധരൻ പി.പി.വി ജീഷ്, കെ.സനൽ എന്നിവർ
സംസാരിച്ചു.
