KOYILANDY DIARY.COM

The Perfect News Portal

വ്യാപാരിയെ അക്രമിച്ചതിൽ വ്യവസായി സമിതി പ്രതിഷേധിച്ചു

നടുവണ്ണൂർ: ഉള്ളിയേരി ടൗണിലെ സ്വർണ്ണ വ്യാപാരിയായ ആദിത്യ റാവു (സേട്ടു) വിനെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കടയിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചു. കടയിൽ നിന്നും 2 പവൻ സ്വർണമാലയും എടുത്ത് അക്രമി കടന്നുകളഞ്ഞു. സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാര വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യോഗത്തിൽ എം. വേലായുധൻ അധ്യക്ഷനായി. സി.എം. സന്തോഷ് , സി.കെ. മൊയ്തീൻ കോയ, വസന്തം വേലായുധൻ, എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *