വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സബ്ബ് സ്റ്റേഷൻ അനുവദിക്കണം: വ്യപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി: രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സബ്ബ് സ്റ്റേഷൻ അനുവദിക്കണമെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ദ്വിവാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എഫ്. സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. കെ.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി.വി .സുനിൽകുമാർ, ജില്ലാ ഭാരവാഹികളായ നാസർ ഇംപീരിയർ, നൗഷാദ് പവർ ലാന്റ്, രൂപേഷ് കോളിയോട്ട്, സി.വി.സുധാകരൻ, ഇ. രവി എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി സർക്കിൾ ഇൻസ്പക്ടർ കെ.ഉണ്ണികൃഷ്ണൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എഫ്. സെബാസ്റ്റ്യൻ, കൊയിലാണ്ടിയിലെ പത്ര പ്രവർത്തകരായ ആർ.ടി.മുരളി പി.ഗിരീഷ്, പി. ഹരിദാസ്, എന്നിവർക്ക് പുരസ്കാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, എം.ബി.ബി.എസ്.പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ പാസായ സ്നേഹ രാജൻ തുടങ്ങിയവർക്കുളള പുരസ്കാരം കൗൺസിലർമാരായ വി.പി.ഇബ്രാഹിംകുട്ടി, ഷീബാ സതീശൻ തുടങ്ങിയവർ സമ്മാനിച്ചു.

കെ.പി ശ്രീധരൻ (പ്രസിഡണ്ട്), എൻ.കെ.താജിബ് (ജനറൽ സെക്രട്ടറി) സി.കെ.സുനിൽകുമാർ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.. വ്യാപാരികളായ സി.കെ.സുനിൽ കുമാർ, ഇല്ലത്ത്.ബാല കൃഷ്ണൻ ,കെ ചന്ദ്രൻ ,ഷറഫുദ്ദീൻ, വി.എം.സുനിൽകുമാർ, പ്രഭാകരൻ കാശ്മിക്കണ്ടി തുടങ്ങിയവരെയും പൊന്നാട നൽകി ആദരിച്ചു.

