വെള്ളിലാട്ട് ചാരിറ്റബിൾ സംഘം കിടപ്പ് രോഗികൾക്ക് ഓണക്കോടി വിതരണം ചെയ്തു

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റബിൾ സംഘത്തിന്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്കും നിർധനരായവർക്കും ഓണക്കോടിയും നിത്യോപയോഗ സാധനങ്ങളും വതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു.
ഓരോ വീടുകളിൽ സന്ദർശനം നടത്തിയാണ് കിറ്റുകൾ വിതരണം നടത്തിയത്. സംഘം ഉപദേശക സമിതി ചെയർമാൻ വി.എം. അനൂപ് അദ്ധ്യക്ഷതവഹിച്ചു. കെ.എം.ഷാജി സ്വാഗതവും വി.എം. അജീ ഷ് നന്ദിയും പറഞ്ഞു. അമൽ വി.എസ്, അബിൻ വി.കെ, അനന്തു ടി. കെ എന്നിവർ നേതൃത്വം നൽകി.

