വെളിയന്നൂര്‍ ചല്ലിയില്‍ ഞാറ് നടീല്‍ ഉത്സവം

കൊയിലാണ്ടി: തരിശായി കിടക്കുന്ന വിശാലമായ വെളിയന്നൂര്‍ ചല്ലിയില്‍ ഞാറ് നട്ടു. നഗരസഭയിലും കീഴരിയൂര്‍, അരിക്കുളം പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന ചല്ലിയില്‍ 450 ഹെക്ടറുകളോളം സ്ഥലത്താണ് നെല്‍കൃഷിക്ക് അനുയോജ്യമാക്കിക്കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടേരിയില്‍ മൂഴിക്ക്മീത്തല്‍ പാടശേഖരത്താണ് ആദ്യമായി ഞാറ് നടീല്‍ നടന്നത്. എം.എല്‍.എ. കെ.ദാസന് ഞാറ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ജയകുമാര്‍, പഞ്ചാ യത്ത് പ്രസിഡണ്ടുമാരായ കെ. പി.ഗോപാലന് നായര്‍ (കീഴരിയൂര്‍), സി. രാധ (അരി ക്കുളം), കൃഷി അഡീഷണല്‍ ഡയരക്ടര്‍ ദിലീപ്, പദ്ധതി കോര്‍ഡിനേറ്റര്‍ സി. അശ്വിനിദേവ്, എന്‍. കുഞ്ഞമ്മദ് , കൃഷി ഓഫീസര്‍ ദിവ്യ, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവര്‍ സംസാരിച്ചു. നഗരസഭാംഗം ലാലിഷ പുതുക്കുടി സ്വാഗതവും കെ. ശ്രീധരന് നന്ദിയും പറഞ്ഞു.
