വീടിനുമുന്നില്‍ അജ്ഞാതര്‍ റീത്ത് വെച്ചു

കൊയിലാണ്ടി: യുവമോര്‍ച്ച കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് അഖില്‍ എസ് പന്തലായനിയുടെ വീട്ടിന് മുന്നില്‍ അജ്ഞാതര്‍ റീത്ത് വെച്ചു. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു അഖില്‍. തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി പ്രവര്ത്തകന് ഷണ്മുവിന്റെ വീട്ടിനു മുന്നിലും റീത്ത് വെച്ചിരുന്നു. സംഭവത്തില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് വായനാരി വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി.കെ.പത്മനാഭന്, ജില്ലാ സെക്രട്ടറി വി.കെ.ജയന്, വി.ഉണ്ണികൃഷ്ണന്, എന്നിവര്‍ പ്രസംഗിച്ചു.
