വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി മലയാളി മരിച്ചു
![](https://koyilandydiary.com/wp-content/uploads/2015/12/aero-death.jpg)
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി മരിച്ച ടെക്നീഷ്യന് മലയാളിയാണെന്ന് സ്ഥിരീകരണം. 12 വര്‍ഷമായി എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി രവി സുബ്രഹ്മണ്യനാണ് മരണപ്പെട്ടത്. ഇയാള്‍ 30 വര്‍ഷമായി മുംബൈ ഡോംബിവിലിയില്‍ താമസിച്ചു വരികയായിരുന്നു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. എ.ഐ 619 മുംബൈ-ഹൈദരാബാദ് വിമാനത്തിലെ സഹപൈലറ്റിന് പറ്റിയ അബദ്ധമാണ് ദാരുണ സംഭവത്തിന് വഴിവെച്ചത്. വിമാനം പിറകോട്ട് തള്ളിമാറ്റാന്‍ നല്കിയ സിഗ്നല്‍ തെറ്റിദ്ധരിച്ച സഹപൈലറ്റ് വിമാനം സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. സമീപത്ത് നിന്നിരുന്ന രവിയെ വിമാന എന്ജിന് ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെപറ്റി അന്വേഷിച്ചു വരികയാണെന്ന് എയര്‍ ഇന്ത്യ സി.എം.ഡി അശ്വാനി ലൊഹാനിയും മാധ്യമങ്ങളോട് പറഞ്ഞു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)