വിദ്യാലയങ്ങള്‍ക്ക് ശുചിമുറി ശുചീകരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ശുചിമുറി ശുചീകരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ. സത്യന് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്മാന് വി.സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്മാന് കെ.ഷിജു, എം.എം.ചന്ദ്രന്, ജെ.എച്ച്.ഐ.മാരായ വിനോദ്, കെ.എം.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
