വിജയരാഘവന്റെ വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. വിവാദ പ്രസംഗത്തെക്കുറിച്ച് നവ മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ കാണുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് വിശദീകരിച്ച് സ്പീക്കര്‍. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം രാഷ്ട്രീയ വിഷയങ്ങളില്‍ സ്പീക്കറായ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്നലെ പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന് യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല… ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.

