വാദ്യ കലാകാരന്മാര് ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്ര സന്നിധിയില്‍ ആറാട്ടു മഹോത്സവത്തോടനുബന്ധിച്ച് വാദ്യ കലാകാരന്മാര് ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു. കലാമണ്ഡലം ശിവദാസന്‍ മാരാരുടെ ശിക്ഷണത്തില്‍ മേളം അഭ്യസിച്ച കുരുന്ന് ബാലന്മാരടക്കം 41 പേരായിരുന്നു പാഞ്ചാരിമേളത്തില്
അരങ്ങേറ്റം കുറിച്ചത്.
ഇവര്‍ക്ക് പക്കമേളമൊരുക്കിക്കൊണ്ട് കലാമണ്ഡലം ശിവദാസനടക്കം നൂറോളം വാദ്യമേളക്കര് അണിനിരന്നപ്പോള്‍ വീക്ഷിക്കാനെത്തിയ മേളാസ്വാദകരും ഭക്തജനങ്ങളും മേളത്തിന്റെ വിസ്മയതാളത്തില് അനുഭൂതിയണഞ്ഞു. ബുധനാഴ്ച സരുണ്‍ മാധവും സംഘവും അവതരിപ്പിക്കുന്ന തായമ്പക ഉണ്ടായിരിക്കും.

