വനിതാ മതിലിന് പിന്‍തുണയുമായി നമ്പൂതിരി സമുദായത്തിലെ പുരോഗമനവാദികളുടെ സംഗമം
തൃശൂര്‍: നവോത്ഥാന പ്രസ്ഥാനങ്ങളെ പിന്നോട് നടത്താന്‍ ശ്രമിക്കുന്ന ഗൂഢ ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയും വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും നമ്പൂതിരി സമുദായത്തിലെ പുരോഗമനവാദികള്‍ തൃശൂരില്‍ ഒത്തു കൂടി.
അനാചാരങ്ങള്‍ക്കെതിരെ അഗ്നിജ്വാലകളുയര്‍ത്തിയ വി ടിയുടേയും എം ആര്‍ ബിയുടേയും പ്രേംജിയുടേയും പിന്മുറക്കാര്‍ വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തൃശൂരില്‍ ഒത്തു ചേര്‍ന്നു.

തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നമ്ബൂതിരി സമുദായത്തിലെ പുരോഗമന വാദികള്‍ സംഘടിപ്പിച്ച ‘മടക്കമില്ല, മറക്കുടയിലേക്ക് ‘ എന്ന കൂട്ടായ്മ കേരളീയ നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ കാക്കാന്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

