വനിതാമതിലില്‍ 30 ലക്ഷം സ്ത്രീകളെ അണിനിരത്തും: എ വിജയരാഘവന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബായി കൂടുതല്‍ കക്ഷികളെ ചേര്‍ത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിയ്ക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. അടുത്ത മുന്നണി യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ഇല്ലെങ്കില്‍ അതിനടുത്ത യോഗത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം എറണാകുളം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദപ്രസ് പരിപാടിയില്‍ പറഞ്ഞു.
വനിതാമതില്‍ വന്‍ വിജയമാകും. എല്‍ഡിഎഫ് മുന്‍കയ്യെടുത്ത് 30 ലക്ഷം സ്ത്രീകളെ പരിപാടിയില്‍ പങ്കെടുപ്പിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

