വടംവലി മത്സരം സംഘടിപ്പിക്കുന്നു

പേരാമ്പ്ര: ഒലുപ്പില്‍ അബ്ദുല്ല സ്മാരക എവര്‍ റോളിങ് ട്രോഫിക്കും വി.എന്‍. ലത്തീഫ് സ്മാരക എവര്‍ റോളിങ് ട്രോഫിക്കും വേണ്ടി സ്റ്റാര്‍ ആവള നടത്തുന്ന ഒന്നാമത് ജില്ലാതല വടംവലി മത്സരം ആവളയില്‍ നടക്കും. നവംബർ 15-ന് വൈകീട്ട് അഞ്ച് മണിക്ക് മേപ്പയ്യുര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ജി.എസ്. അനില്‍ ഉദ്ഘാടനം ചെയ്യും.
