ലോക്താന്ത്രിക് ജനതാദള്‍ കൊയിലാണ്ടി നിയോജക മണ്ഡലം കണ്വെന്ഷന്

കൊയിലാണ്ടി: വര്‍ഗ്ഗീയവും, സാമൂദായികവുമായ ധ്രൂവികരണം സൃഷിടിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പിയും ആര്.എസ്.എസും കേരളത്തില്‍ ശ്രമിക്കുന്നതെന്ന് ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. ലോക്താന്ത്രിക് ജനതാദള്‍ കൊയിലാണ്ടി നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ശബരിമല വിഷയം ഉയര്‍ത്തി, സാമൂദായിക ധ്രുവികരണം സൃഷ്ടിച്ച് രണ്ടോ മൂന്നോ ലോക്സഭാ സീറ്റുകളില്‍ വിജയിക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് വര്‍ഗ്ഗീയ കക്ഷികളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഇക്കാരണത്താല്‍ കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് അകലുകയാണ്. അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കേരളം മുന്നോട്ട് പോകുന്നത്. ഇത് നേരിടാന്‍ സോഷ്യലിസ്റ്റുകള്‍ ഒരേ മനസ്സോടെ മുന്നോട്ട് വരണമെന്ന് ശ്രേയാംസ്കുമാര്‍ ആവശ്യപ്പെട്ടു.
എല്‍.ജെ.ഡി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കൂളൂര് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശങ്കരന്, ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്, എം.പി.ശിവാനന്ദന്, ഇ.പി.ദാമോദരന്‍, ഇ.കുമാരന്, എം.പി.അജിത, രാമചന്ദ്രന് കുയ്യണ്ടി, അഡ്വ.ആര്.എന്‍.രഞ്ജിത്ത്, എം.കെ.പ്രേമന്, പുനത്തില്‍ ഗോപാലന്, രജീഷ് മാണിക്കോത്ത്, പി.പി.ശാന്ത, ശ്രീഹരി, കെ.കെ.മധു എന്നിവര്‍ സംസാരിച്ചു.
