ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി വി.എച്ച്.എസ്.സി. വിദ്യാലയങ്ങള്‍ക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഠനത്തിന്റെ വികാസം വിദ്യാര്‍ഥികള്‍ക്ക് പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയര്മാന് അഡ്വ; കെ.സത്യന് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ പി.എം.ബിജു, വി.കെ.ലാലിഷ, സി.കെ.സലീന, കോര്‍ഡിനേറ്റര്‍ എം.എം.ചന്ദ്രന്, ബിജേഷ് ഉപ്പാലക്കല്‍, എ.ട്രീസ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പരിശീലകന് സി.അജിത് കുമാര്‍ വിദ്യാര്‍ഥികള്‍ക്കുള്ള വ്യക്തിത്വ പരിശീലന ക്ലാസ്സ് നയിച്ചു. പരിപാടിയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

