ലഹരിക്കെതിരെ ബോധവൽക്കരണവുമായി പൊയിൽക്കാവ് HSSലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

കൊയിലാണ്ടി: ലഹരിക്കെതിരെ ബോധവൽക്കരണവുമായി പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ രംഗത്തെത്തി. അണ്ടർ 17 ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ‘ യെസ് ടു ഫുട്ബോൾ നോ ടു ഡ്രഗ്സ് ‘ സെൽഫി കാമ്പയിൻ ശ്രദ്ധേയമായി.
പരിപാടി കൊയിലാണ്ടി സർക്കിൾ കെ. ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും, കേഡറ്റുകളും, മറ്റ് വിദ്യാർത്ഥികളും ലഹരിക്കെതിരെ ക്യാൻവാസിൽ വ്യത്യസ്ത നിറങ്ങളിൽ കൈമുദ്ര പതിപ്പിച്ചു. ഹെഡ്മാസ്റ്റർ മംഗൾദാസ്, അസിസ്റ്റ്ന്റ് സബ് ഇൻസ്പെക്ടർ ടി. സി ബാബു, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുജിത്.സി, ലിൻസി. കെ എന്നിവർ സംബന്ധിച്ചു.

