റോസ്റ്റന്‍ ചെയ്സിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് വിന്‍ഡീസ് സമനില

കിങ്സ്റ്റണ്‍: ഇന്ത്യ- വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍. റോസ്റ്റന്‍ ചെയ്സിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് വിന്‍ഡീസ് സമനില പിടിച്ചത്. അഞ്ചാം ദിനം വിന്‍ഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സ് എടുത്തു.
അര്‍ദ്ധ സെഞ്ച്വറികള്‍ നേടി ബ്ലാക്ക്വുഡ്, ഡൗറിച്ച്, ക്യാപ്റ്റന്‍ ജെയ്സണ്‍ ഹോള്‍ഡര്‍ എന്നിവരും വിന്‍ഡീസിന് ആശ്വാസമായി. നാലാം ദിനത്തിലെ കളി മഴ അപഹരിച്ചതാണ് തിരിച്ചടിയായി കളി അഞ്ചാം ദിവസത്തിലേക്ക് നീട്ടിയത്. 137 റണ്‍സുമായി പുറത്താകാതെ നിന്ന ചെയ്സാണ് കളിയിലെ താരം.

