റോഡ് പണിപൂര്‍ത്തിയാക്കിയില്ല; പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ നീക്കി
കോഴിക്കോട്: റോഡ് പണിപൂര്‍ത്തിയാക്കിയില്ല; പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ നീക്കി. റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാരായ കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തിയില്‍ നിന്ന് നീക്കി (ടെര്‍മിനേറ്റ് ചെയ്തു). പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തിലാണ് നടപടി.

2020 മെയ് 29ന് ആരംഭിച്ച പ്രവൃത്തി ഫെബ്രുവരിയില്‍ പൂര്തിയാക്കേണ്ടതായിരുന്നു. ഇതിനായി 10 കോടി രൂപയും അനുവദിച്ചു. എന്നാല്‍ പ്രവൃത്തി പുരോഗമിച്ചില്ല. പിഡബ്ല്യുഡി നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാരന് പ്രവൃത്തി നടത്താന്‍ തയ്യാറായില്ല. പരാതിയെ തുടര്‍ന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ച് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചു.


പക്ഷെ 16മാസം കൊണ്ട് 10 ശതമാനത്തില്‍ താഴെപണിയാണ് തീര്‍ന്നത്. തുടര്‍ന്നാണ് കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ ടെര്‍മിനേറ്റ് ചെയ്യാനുള്ള തീരുമാനം. കോഴിക്കോട് ദേശീയപാതയിലെ പ്രവൃത്തിയില്‍ അലംഭാവം കാണിച്ച കരാറുകാരനില്‍ നിന്നും പിഴ ഈടാക്കാനും പിഡബ്ല്യുഡി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.


