KOYILANDY DIARY.COM

The Perfect News Portal

റോഡില്‍ നിന്നും ലഭിച്ച പേഴ്സ് സ​മീപത്തെ ഹോട്ടലില്‍ ഏല്‍പിച്ചു വിദ്യാര്‍ത്ഥി മാതൃകയായി

രാമനാട്ടുകര: പത്രവിതരണത്തിനിടെ റോഡില്‍ നിന്നും ലഭിച്ച പേഴ്സ് സ​മീപത്തെ ഹോട്ടലില്‍ ഏല്‍പിച്ചു വിദ്യാര്‍ത്ഥി മാതൃകയായി. പണവും രേഖകളും ഉടമക്ക് തിരികെ ലഭിച്ചു. കോടമ്ബുഴ പഴനില്‍ പടിയില്‍ കാരട്ടിയാട്ടില്‍ കണ്ണംപറമ്ബത്ത് അബൂബക്കര്‍ എന്ന ഔക്കുഞ്ഞയുടെ മകന്‍ അബ്ദുള്‍ ഫാഹിദാണ് മാതൃകയായത്.

ഫറോക്ക് ഗവ: ഗണപത് സ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അബ്ദുള്‍ ഫാഹിദ് പണവും എ.ടി.എം.കാര്‍ഡുകളക്കം രേഖകളും പേഴ്സില്‍ ഉണ്ടായിരുന്നു. ഉടനെ പേഴ്സുമായി സമീപത്തെ ഹോട്ടലില്‍ എത്തി പേഴ്സ് അവിടെ ഏല്‍പ്പിച്ചു. കള്ളിവളവ് സ്വദേശി അറഫാത്തിന്റേതായിരുന്നു പേഴ്സ്.

വിദ്യാര്‍ത്ഥിയെ രാമനാട്ടുകര നഗരസഭ 28-ാം ഡിവിഷന്‍ വികസന സമിതി അനുമോദിച്ചു. സ്വീകരണ ചടങ്ങില്‍ വിദ്യാര്‍ത്ഥി ഉടമക്ക് പേഴ്സ് തിരികെ നല്‍കി. ഡിവിഷന്‍ കൗണ്‍സിലര്‍ കള്ളിയില്‍ റഫീഖ് ഉപഹാരം നല്‍കി ആദരിച്ചു. വികസന സമിതി കണ്‍വീനര്‍ എം.സൈതലവി, അംഗങ്ങളായ പി.എം.ഷെരിഫ്, മഹസൂം, സി.ലത്തീഫ് , എ.പി.റിയാസ്, എന്നിവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *