റിസോർട്ട് മാനേജരെ അക്രമിച്ച സംഭവം 2 പേർ കസ്റ്റഡിയിൽ
മാനന്തവാടി: മക്കിയാട് പൂവരഞ്ഞിയിലെ റിസോർട്ട് മാനേജർ ശ്യം സുന്ദറിനെ അക്രമിച്ച സംഭവത്തിൽ കൊയിലാണ്ടി
തിക്കോടി സ്വദേശി മഠത്തിക്കണ്ടി എം. കെ. രാജൻ (58) മകൻ അമൽരാജ് (25) എന്നിവരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിൽ പരിക്കേറ്റ ശ്യാംസുന്ദർ വയനാട് ജില്ലാ ആശുപത്രിയൽ ചികിത്സയിലായിരുന്നു. അക്രമികൾ റിസോർട്ടിൽ അതിക്രമിച്ച് കയറി തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ ബോധിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കസ്റ്റഡിയിലായത്.
