രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: ശബരിമലയിലെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹര്‍ജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 38 പേരാണ് റിമാന്‍ഡിലുള്ളത്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ഞൂറിലധികം പേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

