യുവമോർച്ചാ പ്രവർത്തകർ നഗരസഭാ ഓഫീസ് ഉപരോധിച്ചു

കൊയിലാണ്ടി: മാലിന്യ സംസ്‌ക്കരണ കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട കൊയിലാണ്ടി നഗരസഭക്കെതിരെ യുവമോർച്ചാ പ്രവർത്തകർ നഗരസഭാ ഓഫീസ് ഉപരോധിച്ചു. അഡ്വ.വി.സത്യൻ ഉദ്ഘാടനം ചെയ്തു. ജനനിബിഢമായ കേന്ദ്രങ്ങളിൽ വെച്ച് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനെതിരെ പലതവണ പ്രതിഷേധം അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
അതുൽ പെരുവട്ടൂർ അധ്യക്ഷനായി. അഖിൽ പന്തലായനി, ജയൻ കാപ്പാട്, അഭിൻ, ജിതേഷ്, കെ.വി. സുരേഷ്, വി.കെ. ഉണ്ണികൃഷ്ണൻ, കെ.പി. മോഹനൻ, അഖിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

