യുവധാര ക്ലബ്ബും എൻ. എസ്. എസും ചേർന്ന് സുബിനേഷ് നഗർ ശുചീകരിച്ചു

കൊയിലാണ്ട > ഗവ.മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റും യുവധാര ക്ലബ്ബ് മുത്തുബസാറും ചേർന്ന് ധീരജവാൻ സുബിനേഷിന്റെ സ്മൃതി മണ്ഡപ പരിസര പ്രദേശം ശുചീകരിച്ചു. ജവാൻ സുബിനേഷിന്റെ ഒന്നാം വാർഷിക ദിനാചരണത്തോടനുബന്ധിച്ചു നട ശുചീകരണ പ്രവൃത്തി ഉണ്ണികൃഷ്ണൻ തൃപുരി ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ്.പ്രോഗ്രാം ഓഫീസർ ഇ. മഞ്ജുഷ, ബിനീഷ് എന്നിവർ നേതൃത്വം നൽകി.
