യുവജന സെമിനാര്‍ പി ഗവാസ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന സംഘ പരിവാര്‍ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ മതേതരശക്തികളുടെ ഐക്യനിര രൂപപ്പെടേണ്ടതുണ്ടെന്ന് പേരാമ്പ്രയില്‍ നടന്ന സി പി ഐ യുവജന സെമിനാര്‍ അഭിപ്രായപ്പെട്ടു. എ ഐ വൈഎഫ് സംസ്ഥന ജോയിന്റ് സെക്രട്ടി പി ഗവാസ് ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കമ്മിറ്റി അംഗം പി കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി വി ജിതേഷ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എ ഐ വൈ എഫ്സംസ്ഥാന കൗണ്‍സില്‍ അംഗം അജയ് ആവള എന്‍ എം ബിജു എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി കണ്‍വീനര്‍ വി എം സമീഷ് സ്വാഗതം പറഞ്ഞു.

