മൈക്രോ എം.ആര്‍.എഫ് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു

കൊയിലാണ്ടി: നഗരസഭ വിവിധ സ്ഥലങ്ങളില്‍ മൈക്രോ എം.ആര്‍.എഫ് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ബസ്സ് സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച സംഭരണ കേന്ദ്രം കലക്ടര്‍ സാംബശിവറാവു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.
വീടുകള്‍ക്കുള്ള ശുചിത്വ കാര്‍ഡുകളുടെ വിതരണം പരിപാടിയില്‍ ഹരിതകേരളം ജില്ലാ-കോര്‍ഡിനേറ്റര്‍ പി. പ്രകാശ് നിര്‍വ്വഹിച്ചു. നഗരസഭ ഉപാധ്യക്ഷ വി.കെ.പത്മിനി, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.ഷിജു, വി.കെ. അജിത, ദിവ്യ സെല്‍വരാജ്, നഗരസഭാംഗങ്ങളായ കെ. വിജയന്‍, വി.പി. ഇബ്രാഹിംകുട്ടി, സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. രമേശന്‍, ജെ.എച്ച്.ഐമാരായ ടി.കെ. ഷീബ, കെ.എം. പ്രസാദ്, കെ.കെ. ഷീജ എന്നിവര്‍ സംസാരിച്ചു.

