മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഓഡിറ്റോറിയം നിർമ്മാണ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: മേപ്പയൂരിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ 44 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന ബ്ലൂമിoഗ് ആർട്സിന്റെ ഓഡിറ്റോറിയം നിർമ്മാണ ഫണ്ട് സമാഹരണം ആരംഭിച്ചു. ആദ്യ ഫണ്ട് (5000 രൂപ) ട്രഷറർ സി. നാരായണന് കൈമാറിക്കൊണ്ട് എളമ്പിലാശ്ശേരി അമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.. പ്രസിഡന്റ് പി. കെ. രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.രാമചന്ദ്രൻ മാസ്റ്റർ, പറമ്പാട്ട് സുധാകരൻ മാസ്റ്റർ, ടി. ചന്ദൻ, ഷബീർ ജന്നത്ത്, എൻ.എം.ഉഷാകുമാരി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ സ്വാഗതവും, ട്രഷറർ സി.നാരായണൻ നന്ദിയും പറഞ്ഞു.
