മേപ്പയ്യൂരിൽ ഇന്ന് ഹർത്താൽ

കൊയിലാണ്ടി: സി പി ഐ എം മേപ്പയ്യൂർ നോർത്ത്, സൗത്ത് ലോക്കൽ കമ്മറ്റിഓഫീസുകൾ പ്രവർത്തിക്കുന്ന രക്തസാക്ഷി ഇബ്രാഹിം സ്മാരക മന്ദിരത്തിന്റെ ജനൽ ചില്ലുകൾ ചൊവ്വാഴ്ച്ച രാത്രി സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. അക്രമത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച്ച മേപ്പയ്യൂരിൽ സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു.
വൈകുന്നേരം നാല് മണിവരെയാണ് ഹർത്താൽ. വൈകിട്ട് നാലിന് മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടക്കും . ഓഫീസ് അക്രമിച്ചതിൽ വ്യാപക പ്രതിഷേധമുയർന്നു. കഴിഞ്ഞ ദിവസം ലീഗ് -സി.പി.എം.സംഘർഷം നടന്നിരുന്നു. മേപ്പയൂർ ടൗണിലെ ലീഗ് ഓഫീസായ എ.വി.സ്മാരക സൗധത്തിനു നേരെയും അക്രമമുണ്ടായിരുന്നു. ഇവിടെ കനത്ത പോലീസ് സംവിധാനമേർപ്പെടുത്തിയിട്ടുണ്ട് .
